ദോഹ: ഖത്തർ പോലീസ് അക്കാദമിക്ക് കീഴിലുള്ള പോലീസ് കോളേജ് സംഘടിപ്പിക്കുന്ന 'നാളത്തെ പോലീസ്' (Tomorrow's Police) സമ്മർ പ്രോഗ്രാമിന്റെ ഏഴാം പതിപ്പിലേക്കുള്ള രജിസ്ട്രേഷൻ ഞായറാഴ്ച (മെയ് 10) ആരംഭിക്കും. മെട്രാഷ് 2 (Metrash 2) ആപ്പ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടതെന്ന് പോലീസ് അക്കാദമി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.മെയ് 10 ഞായറാഴ്ച രാവിലെ 9 മണി മുതലാണ് രജിസ്ട്രേഷൻ ആരംഭിക്കുന്നത്. ......
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അന്തിമ തീരുമാനം ഇനി കോൺഗ്രസ് ഹൈക്കമാൻഡിന്റെ കൈകളിൽ. കോൺഗ്രസ് നിയമസഭാകക്ഷി നേതാവിനെ നിശ്ചയിക്കുന്നതിന് എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ ചുമതലപ്പെടുത്തുന്ന പ്രമേയം നിയമസഭാകക്ഷിയോഗം പാസാക്കി. ......
ദോഹ: ഖത്തർ അമീർ കപ്പ് ഫുട്ബോൾ ഫൈനലിൽ അൽ സദ്ദും അൽ ഗറാഫയും ഏറ്റുമുട്ടുമ്പോൾ പ്രിയതാരങ്ങൾക്കും ആരാധകർക്കും പറയാനുള്ളത് ആവേശപ്പോരാട്ടത്തിന്റെ കഥകൾ. അൽ സദ്ദിന്റെ മുൻ താരവും നിലവിൽ അൽ ഖോർ പരിശീലകനുമായ തലാൽ അൽ ബലൂഷി 'അൽ ശർഖ്' പത്രത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ മുൻ ടീമായ അൽ സദ്ദ് കിരീടം നേടുമെന്ന ശുഭപ്രതീക്ഷ പങ്കുവെച്ചു.
നിലവിലെ ചാമ്പ്യന്മാരായ അൽ ഗറാഫ ശക്തരാണെങ്കിലും, ഫൈനലുകൾ കളിച്ചുളള അൽ സദ്ദിന്റെ അനുഭവസമ്പത്ത് അവർക്ക് മുൻതൂക്കം നൽകുമെന്ന് ബലൂഷി പറഞ്ഞു.അൽ സദ്ദ് എപ്പോഴും ഒന്നാം സ്ഥാനത്തിന് വേണ്ടി മാത്രം കളിക്കുന്ന ടീമാണ്. ......
തോപ്പുംപടി: കുട്ടികൾക്ക് സൺഡേ നാടക ക്ലാസുകൾ, പ്രതിമാസ പരിപാടികൾ, നാടക വായന, കാപ്പിരി കൊട്ടകയുടെ പ്രവർത്തനം എന്നിവ നടത്താൻ നാടക് കൊച്ചി മേഖല കമ്മിറ്റി തീരുമാനിച്ചു.
സംഘടനയുടെ പുതിയ ഭാരവാഹികളായി
കൊച്ചിൻ ബാബു (പ്രസിഡൻ്റ്), രാഹുൽ വർഗ്ഗീസ് (സെക്രട്ടറി), കെ.ജെ ലിന്നസ്, ഇന്ദു ജ്യോതിഷ് (വൈസ് പ്രസി.), വി.പി . സ്റ്റാലിൻ, ധന്യ ജിനേഷ് (ജോ. ......
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് കൂടുതൽ വേഗത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) ഡിജിറ്റൽ യുഗത്തിലേക്ക്. ഐസിസിയുടെ പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ പുതിയ മൊബൈൽ ആപ്ലിക്കേഷൻ ഔദ്യോഗികമായി പുറത്തിറക്കി. ......
ദോഹ: ഖത്തർ അമീർ കപ്പ് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന്റെ 27-ാം പതിപ്പിൽ അൽ സദ്ദിനെ പരാജയപ്പെടുത്തി അൽ അറബി കിരീടം ചൂടി. അൽ ഗറാഫ സ്പോർട്സ് ക്ലബ് ഹാളിൽ നടന്ന ആവേശകരമായ ഫൈനലിൽ 84 - 63 എന്ന സ്കോറിനാണ് അൽ അറബി വിജയം വരിച്ചത്. ......
അബുദാബി: ഖത്തറും യുണൈറ്റഡ് അറബ് എമിറേറ്റും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഏഴാമത് ഖത്തർ-യുഎഇ സംയുക്ത ഉന്നത സമിതി യോഗം അബുദാബിയിൽ ചേർന്നു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി, യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ സംയുക്തമായി യോഗത്തിന് നേതൃത്വം നൽകി.ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ആഴത്തിലാക്കാനും വിവിധ മേഖലകളിൽ സഹകരണം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. ......
ന്യൂയോർക്ക്: ജെപി മോർഗൻ ചേസിലെ മുതിർന്ന ഉദ്യോഗസ്ഥ ലോർണ ഹജ്ദിനിക്കെതിരായ ലൈംഗികാതിക്രമ കേസിൽ പുതിയ സാക്ഷിമൊഴികൾ പുറത്ത്. മുൻ ജീവനക്കാരനായ ചിരായു റാണ നൽകിയ പരാതിക്ക് പിന്തുണയുമായി രണ്ടുപേർ കൂടി കോടതിയിൽ മൊഴിനൽകിയതോടെയാണ് കേസ് വീണ്ടും ശ്രദ്ധനേടിയത്. ......
നാലാം തവണയും എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട പി.സി.വിഷ്ണുനാഥ് കോൺഗ്രസിലെ സൗമ്യമുഖങ്ങളിലൊന്നാണ്. രണ്ടുതവണ ചെങ്ങന്നൂരിൽ നിന്നും ഇത്തവണയും കഴിഞ്ഞ പ്രാവശ്യവും കുണ്ടറയിൽ നിന്നുമാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ......